ഇടതുപക്ഷവുമായി സഹകരിക്കാന്‍ പോയവര്‍ വെയ്റ്റിങ് ലിസ്റ്റില്‍: ചെന്നിത്തല

തൊടുപുഴ: ഇടതുപക്ഷവുമായി സഹകരിക്കാന്‍ പോയ പാര്‍ട്ടികള്‍ വെയ്റ്റിങ് ലിസ്റ്റിലും മുന്നണിയുടെ ഫുട്‌ബോഡിലുമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൊടുപുഴയില്‍ യുഡിഎഫ് ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഐഎന്‍എല്‍, ബാലകൃഷ്ണ പിള്ള, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെ പാര്‍ട്ടികള്‍ എന്നിവയാണ് വെയിറ്റിങ് ലിസ്റ്റില്‍. പി സി ജോര്‍ജ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ ഫുട്‌ബോഡിലാണ്. കുമ്മനം രാജശേഖരന് ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് തുടങ്ങാമെന്നല്ലാതെ ഒരു സീറ്റിലും വിജയിക്കാനാവില്ല. ജില്ലാസെക്രട്ടറിവരെ കൊലപാതക കേസില്‍ പ്രതിയാവുന്നത് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ തെളിവാണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാവുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it