ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് സിപിഐ (എംഎല്‍) റെഡ് ഫഌഗ്

കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് സിപിഐ (എംഎല്‍) റെഡ് ഫഌഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാനതകളില്ലാത്ത രീതിയില്‍ അഴിമതിയിലാറാടിയ യുഡിഎഫ് ഭരണമാണ് ഉണ്ടായത്. എല്ലാ മന്ത്രിമാര്‍ക്കെതിരേയും അഴിമതിക്കേസുകള്‍ വിവിധ കോടതികളില്‍ നിലനില്‍ക്കുകയാണ്. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് ജയകുമാര്‍ പറഞ്ഞു. അഴിമതി, വിലക്കയറ്റം, പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ച, കര്‍ഷക ആത്മഹത്യ തുടങ്ങിയ ജനവിരുദ്ധ നയങ്ങളുടെ ദുരനുഭവങ്ങള്‍ പേറിയാണ് കേരള ജനത പോളിങ് ബൂത്തിലേക്ക് പോവാനിരിക്കുന്നത്. ഈ അവസ്ഥ മുതലെടുക്കാനാണ് സംഘപരിവാരം, ബിഡിജെഎസ് ജാതി-രാഷ്ട്രീയ ശക്തികളുടെ ശ്രമമെന്നും എം എസ് ജയകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it