ഇഞ്ചുറിടൈം ഗോളില്‍ ഡല്‍ഹിക്ക് സമനില
BY Sumeera SMR7 Nov 2015 3:18 AM GMT
Sumeera SMR7 Nov 2015 3:18 AM GMT
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ തോല്‍വിക്ക് തൊട്ടരികില്‍ നിന്ന് ഡല്‍ഹി ഡൈനാമോസ് 1-1ന്റെ സമനിലയുമായി രക്ഷപ്പെട്ടു. ഇ ന്നലെ നടന്ന എട്ടാംറൗണ്ട് മല്‍സരത്തില്‍ 0-1ന്റെ തോല്‍വിയിലേക്ക് നീങ്ങിയ ഡല്‍ഹി ഇഞ്ചു റിടൈമിലെ അവസാന മിനിറ്റി ല്‍ റോബിന് സിങ് നേടിയ ഗോളിലാണ് വിലപ്പെട്ട ഒരു പോയി ന്റ് നേടിയത്. എങ്കിലും ലീഗില്‍ തലപ്പത്തേക്കു കയറാന്‍ റോബ ര്‍ട്ടോ കാര്‍ലോസിന്റെ കുട്ടികള്‍ക്കായില്ല. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് ഒന്നാമതെത്താമായിരുന്നു.14 പോയിന്റുമായി ഒന്നാമതുള്ള എഫ്സി ഗോവയ്ക്കൊപ്പമാണ് ഡല്‍ഹി. മികച്ച ഗോള്‍ശരാശരിയിലാണ് ഗോവ ഒന്നാമതെത്തിയത്. ഇന്നലെ 71ാം മിനിറ്റില്‍ ഫ്രെഡറിക് പിക്വിയോണിന്റെ സൂപ്പ ര്‍ ഗോളിലാണ് മുംബൈ ലീഡ് നേടിയത്. വലതുവിങില്‍ നിന്ന് ഡിഫന്റര്ക്കിടയിലൂടെ ബെനാക്കോര് നല്കിയ ത്രൂബോളുമായി കുതിച്ച പിക്വിയോണ്‍ മുന്നോട്ട് കയറിവന്ന ഗോളിയെ യും കബളിപ്പിച്ച് വലതുമൂലയി ല്‍ നിന്ന് മികച്ച ഷോട്ടിലൂടെ ല ക്ഷ്യംകാണുകയായിരുന്നു. മല്‍സരത്തിന്റെ ആദ്യപകുതി വിരസമായിരുന്നു. ഇരുടീമിനും തുറന്ന ഗോളവസരങ്ങളൊന്നും ഒന്നാംപകുതിയില്‍ സൃഷ്ടിക്കാനായില്ല. എന്നാല്‍ രണ്ടാംപകുതി കൂടുതല്‍ ആവേശകരമായിരുന്നു. ഗോളിനായി ഇരുടീ മും ഇഞ്ചോടിഞ്ച് പൊരുതി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT