ഇക്കുറിയും ഹജ്ജ് വിമാനം കരിപ്പൂരില്‍നിന്ന് മാറാന്‍ സാധ്യത
BY swapna en24 March 2016 9:11 AM GMT
X
swapna en24 March 2016 9:11 AM GMT
കരിപ്പൂര്‍: കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസും നെടുമ്പാശ്ശേരിയിലേക്കു മാറ്റേണ്ടിവരുമെന്ന് ആശങ്ക. കരിപ്പൂരില്‍ റണ്‍വേ സജ്ജമായിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. റണ്‍വേ നവീകരണത്തിനായി അടച്ചിട്ട ഭാഗങ്ങള്‍ ഏപ്രില്‍ നാലിന് തുറക്കും.രണ്ടാംഘട്ട ടാറിങ് പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. വലിയ വിമാനങ്ങള്‍ക്കിറങ്ങാന്‍ റണ്‍വേ നീളം കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തുന്നത്. ചെറിയ വിമാനങ്ങള്‍ക്ക് ജിദ്ദയിലേക്ക് നേരിട്ടു പറക്കാന്‍ കഴിയാത്തതും കണക്ഷന് വിമാനങ്ങളില്‍ തീര്‍ത്ഥാടകരെ കൊണ്ടുപോവാന്‍ കഴിയാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചെറിയ വിമാനങ്ങള്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ സമയസ്ലോട്ട് അനുവദിച്ചുകിട്ടാനും പ്രയാസമാണ്. ഹജ്ജിന് അവസരം ലഭിച്ചവരില്‍ മലബാറില്‍നിന്നുള്ള 82.6 ശതമാനം തീര്‍ത്ഥാടകര്‍ക്കും യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റേണ്ടിവരും. സര്‍വീസ് കരിപ്പൂരില്‍നിന്നു തന്നെ നടത്താന്‍ ശ്രമങ്ങള്‍ തുടരുന്നതായി ഹജ്ജ് കമ്മിറ്റി സെക്രട്ടറി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ ടി ഭാസ്കരന് പറഞ്ഞു.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT