ഇക്കാര്‍ഡി ഗോളില്‍ ഇന്റര്‍മിലാന്‍ ഒന്നാമത്

റോം: മുന്‍ ചാംപ്യന്‍മാരായ ഇ ന്റര്‍മിലാന്‍ ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) ജയത്തോടെ ഒന്നാംസ്ഥാനത്തേക്കു കയറി. പുതുവ ര്‍ഷത്തിലെ ആദ്യമല്‍സരത്തി ല്‍ ഇന്റര്‍ 1-0നു എംപോളിയെ മറികടക്കുകയായിരുന്നു. 45ാം മിനിറ്റില്‍ അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ മൗറോ ഇക്കാര്‍ഡിയുടെ വകയായിരുന്നു ഇന്ററിന്റെ വിജയഗോള്‍.
മറ്റു മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് 3-0നു വെറോണയെയും ഫിയൊറെന്റീന 3-1നു പലെര്‍മോയെയും ഉഡിനെസ് 2-1നു അറ്റ്‌ലാന്റയെയും നാപ്പോളി 2-1നു ടൊറിനോയെയും തോല്‍പ്പിച്ചു. എന്നാല്‍ മുന്‍ ജേതാക്കളായ എസി മിലാനെ ബൊളോന 0-1നു അട്ടിമറിച്ചു. എസ്എസ് റോമയെ ചീവോ 3-3നു തളച്ചു.
വെറോണയ്‌ക്കെതിരായ എവേ മല്‍സരത്തില്‍ പൗലോ ദിബാല (എട്ടാം മിനിറ്റ്), ലിയൊനാര്‍ഡോ ബൊനൂച്ചി (45), സൈമണ്‍ സാസ (82) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍.
റോമയ്‌ക്കെതിരേ 0-2നു പിറകില്‍ നിന്ന ശേഷമാണ് ചീവോ സമനില പിടിച്ചുവാങ്ങിയത്. സാദിഖ് ഉമര്‍ (ഏഴാം മിനിറ്റ്), അലെസാന്‍ഡ്രോ ഫ്‌ളോറെന്‍സി (37) എന്നിവരാണ് റോമയ്ക്കായി ലക്ഷ്യം കണ്ടത്. ആല്‍ബെര്‍ട്ടോ പളോഷി (44), ദാരിയോ ദെയ്‌നെല്ലി (58) എന്നിവരുടെ ഗോളുകള്‍ ചീവോയെ ഒപ്പമെത്തിച്ചു. 71ാം മിനിറ്റില്‍ ഇയാഗോ ഫാല്‍ക്വെ റോമയുടെ മൂന്നാം ഗോള്‍ നേടിയെങ്കിലും 86ാം മിനിറ്റില്‍ സൈമണ്‍ പെപെയിലൂടെ ചീ വോ വീണ്ടും ഒപ്പമെത്തി.
18 മല്‍സരങ്ങൡ നിന്ന് 12 ജയവും മൂന്നു വീതം സമനിലയും തോല്‍വിയുമടക്കം 39 പോയിന്റോടെയാണ് ഇന്റര്‍ ലീഗില്‍ തല പ്പത്തു നില്‍ക്കുന്നത്. 38 പോയി ന്റ് വീതം നേടി ഫിയൊറെന്റീന യും നാപ്പോളിയുമാണ് തൊട്ടു താഴെയുള്ളത്. 36 പോയിന്റോടെ യുവന്റസ് നാലാമതാണ്.
Next Story

RELATED STORIES

Share it