ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ കണക്കുതീര്‍ത്തു

ലണ്ടന്‍: ഞായറാഴ്ച നടന്ന ലീഗ് കപ്പിന്റെ കലാശക്കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിക്ക് ലിവര്‍പൂള്‍ കണക്കുതീര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ലിവര്‍പൂള്‍ എതിരി ല്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സിറ്റിയെ തകര്‍ത്തുവിട്ടത്.
അതേസമയം, ലീഗില്‍ തലപ്പത്തുള്ള ലെസ്റ്റര്‍ സിറ്റിയുമായുള്ള അകലം കുറയ്ക്കാനുറച്ച് കളത്തിലിറങ്ങിയ ടോട്ടനം ഹോട്‌സ്പറും ആഴ്‌സനലും അപ്രതീ ക്ഷിത തോല്‍വിയേറ്റുവാങ്ങി.
ആഴ്‌സനലിനെ സ്വാന്‍സിയും (1-2) ടോട്ടനത്തെ വെസ്റ്റ്ഹാമും (0-1) വീഴ്ത്തുകയായിരു ന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയത്തോടെ മുന്നേറി. വാട്‌ഫോര്‍ഡിനെ മാഞ്ചസ്റ്റര്‍ 1-0നു മറികടന്നു. മറ്റൊരു കളിയില്‍ സ്‌റ്റോക്ക് സിറ്റി 1-0നു ന്യൂകാസിലിനെ കീഴടക്കി.
ലീഗ് കപ്പില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 1-3നു സിറ്റിക്കു മുന്നില്‍ കീഴടങ്ങിയ ലിവര്‍പൂള്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ആദം ലല്ലാന (34ാം മിനിറ്റ്), ജെയിംസ് മില്‍നര്‍ (41), റോബര്‍ട്ടോ ഫിര്‍മിനോ (57) എന്നിവരാണ് ലിവര്‍പൂളിന്റെ സ്‌കോറര്‍മാര്‍. ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന കളിയില്‍ സിറ്റിയെ നിഷ്പ്രഭരാക്കുന്ന കളിയാണ് ലിവര്‍പൂള്‍ കാഴ്ചവച്ചത്.
സ്വാന്‍സിക്കെതിരേ ഒരു ഗോളിനു ലീഡ് ചെയ്ത ശേഷമാണ് ആഴ്‌സനല്‍ തോല്‍വിയിലേക്കു വീണത്. 15ാം മിനിറ്റില്‍ ജോള്‍ കാംബെല്‍ ഗണ്ണേഴ്‌സിനു ലീഡ് സമ്മാനിച്ചെങ്കിലും വെയ്ന്‍ റൗത്ത്‌ലെജ് (32ാം മിനിറ്റ്), ആഷ്‌ലി വില്യംസ് (74) എന്നിവരിലൂടെ സ്വാന്‍സി ജയം കൈക്കലാക്കുകയായിരുന്നു.
ഏഴാം മിനിറ്റില്‍ മൈക്കല്‍ അന്റോണിയോ നേടിയ ഗോളാണ് ടോട്ടനത്തിനെതിരേ വെസ്റ്റ്ഹാമിന് ജയം നേടിക്കൊടുത്തത്. മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ടോട്ടനത്തിനു തലപ്പത്തുള്ള ലെസ്റ്ററിനൊപ്പമെത്താമായിരുന്നു.
വാട്‌ഫോര്‍ഡിനെതിരേ 83ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ യുവാന്‍ മാറ്റയുടെ വകയായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയഗോള്‍.
Next Story

RELATED STORIES

Share it