ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ജര്‍മനിയില്‍ ഇന്ന് ബയേണ്‍- ഡോട്മുണ്ട് പോര്

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ടുമാണ് 25ാം റൗണ്ട് പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഡോട്മുണ്ടിന്റെ തട്ടകത്തിലാണ് മല്‍സരം.
കിരീടത്തിനായി ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബയേണും ഡോട്മുണ്ടും നടത്തികൊണ്ടിരിക്കുന്നത്. 24 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 62 പോയിന്റുമായി ബയേണാണ് ലീഗില്‍ തലപ്പത്തുള്ളത്. അഞ്ച് പോയിന്റ് പിറകിലായി ഡോട്മുണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് ബയേണിനെ വീഴ്ത്താനായാല്‍ പോയിന്റ് അകലം രണ്ടാക്കി കുറയ്ക്കാന്‍ ഡോട്മുണ്ടിന് സാധിക്കും.
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ മെയ്ന്‍സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനു ശേഷമാണ് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ബയേണ്‍ ഡോട്മുണ്ടിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഫോമിലേക്കുയര്‍ന്ന ഡോട്മുണ്ടിനെ മറികടക്കുകായെന്നത് ബയേണിന് വെല്ലുവിളിയാണ്. ഡോട്മുണ്ടിനെ തോല്‍പ്പിക്കാനായാല്‍ പോയിന്റ് അകലം എട്ടാക്കി ഉയര്‍ത്താനും ബയേണിന് സാധിക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഇന്ന് ഗ്ലാമര്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നുണ്ട്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ഹോട്‌സ്പറും മൂന്നാമതുള്ള ആഴ്‌സനലും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്ന മല്‍സരമാണ് ഇതില്‍ ശ്രദ്ധേയം.
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി, ഒന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ സിറ്റി, മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരും ഇന്ന് പോരാട്ടത്തിനിറങ്ങുന്നുണ്ട്. 28 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 57 പോയിന്റോടെയാണ് ലെസ്റ്റര്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്.
Next Story

RELATED STORIES

Share it