Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ത്രില്ലറില്‍ മാഞ്ചസ്റ്റര്‍ വീണു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തോല്‍വി. അഞ്ചു ഗോളുകള്‍ കണ്ട ത്രില്ലറില്‍ വെസ്റ്റ്ഹാമാണ് 3-2ന് റെഡ് ഡെവിള്‍സിന്റെ കഥ കഴിച്ചത്. ഈ പരാജയത്തോടെ അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടുകയെന്ന മാഞ്ചസ്റ്ററിന്റെ പ്രതീക്ഷക ള്‍ക്കും തിരിച്ചടി നേരിട്ടു.
ദിയാഫ്ര സാഖോ (ഒമ്പതാം മിനിറ്റ്), മൈക്കല്‍ അന്റോണിയോ (76), വിന്‍സ്റ്റണ്‍ റെയ്ഡ് (80) എന്നിവരാണ് വെസ്റ്റ്ഹാമിന്റെ സ്‌കോറര്‍മാര്‍. മാഞ്ചസ്റ്ററിന്റെ രണ്ടു ഗോളും ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റണി മര്‍ഷ്യാലിന്റെ വകയായിരുന്നു. 51, 72 മിനിറ്റുകളിലാണ് താരം വലകുലുക്കിയത്.
2-1ന്റെ ജയത്തിന് അരികില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. 72ാം മിനിറ്റ് വരെ ലീഡ് ചെയ്ത മാഞ്ചസ്റ്ററിനെ സ്തബ്ധരാക്കി അവസാന 18 മിനിറ്റിനിടെ രണ്ടു തവണ നിറയൊഴിച്ച് വെസ്റ്റ്ഹാം അവിസ്മരണീയ ജയം പിടിച്ചെടുത്തു.
ഹോംഗ്രൗണ്ടായ അപ്റ്റണ്‍ പാര്‍ക്കില്‍ വെസ്റ്റ്ഹാമിന്റെ അവസാന മല്‍സരം കൂടിയായിരുന്നു ഇത്. അടുത്ത സീസണില്‍ ഒളിംപിക് സ്റ്റേഡിയത്തിലേക്ക് വെസ്റ്റ് ഹാം തട്ടകം മാറുകയാണ്.
ലീഗില്‍ ഇനി ഒരു റൗണ്ട് മാത്രം ശേഷിക്കെ മാഞ്ചസ്റ്റര്‍ അഞ്ചാംസ്ഥാനത്തു തുടരുകയാണ്. 37 മല്‍സരങ്ങളില്‍ നിന്ന് 18 ജയവും ഒമ്പതു സമനിലയും 10 തോല്‍വിയുമടക്കം 63 പോയിന്റാണ് മാഞ്ചസ്റ്ററിനുള്ളത്. രണ്ടു പോയിന്റിന്റെ ലീഡുമായി നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് തൊട്ടു മുകളില്‍.
അവസാന റൗണ്ടില്‍ സ്വാന്‍ സിയോട് സിറ്റി തോല്‍ക്കുന്നതോടൊപ്പം ബോണ്‍മൗത്തിനെതിരേ മാഞ്ചസ്റ്റര്‍ ജയം നേടുക യും ചെയ്‌തെങ്കില്‍ മാത്രമേ മാഞ്ചസ്റ്ററിനു ചാംപ്യന്‍സ് ലീഗ് സാധ്യതയുള്ളൂ.
സാഖോ ഗോളില്‍ മാഞ്ചസ്റ്റര്‍ ഞെട്ടി
ജയിച്ചാല്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് തൊട്ടരികിലെത്താമെന്ന പ്രതീക്ഷയോടെയെ ത്തിയ മാഞ്ചസ്റ്ററിനെ ഞെട്ടിച്ചാണ് ഒമ്പതാം മിനിറ്റില്‍ തന്നെ വെസ്റ്റ്ഹാം അക്കൗണ്ട് തുറന്ന ത്. മാന്വല്‍ ലാന്‍സിനി വലതു വിങില്‍ നിന്നു ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് സാഖോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലേക്ക് പായിക്കുകയായിരുന്നു.
27ാം മിനിറ്റില്‍ വെസ്റ്റ്ഹാമിന്റെ ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലാന്‍സിനി പുറത്തേക്കടിച്ചു പാഴാക്കി.
രണ്ടാംപകുതി നാടകീയം
നാലു ഗോളുകള്‍ പിറന്ന രണ്ടാംപകുതി കാണികളെ ശരി ക്കും ആവേശം കൊള്ളിച്ചു. 51ാം മിനിറ്റില്‍ മാര്‍കസ് റഷ്‌ഫോര്‍ഡിന്റെ പാസില്‍ നിന്ന് യുവാന്‍ മാറ്റ നല്‍കിയ ക്രോസ് വലയിലേക്ക് തൊടുത്ത് മര്‍ഷ്യാല്‍ മാഞ്ചസ്റ്ററിനു സമനില നേടിക്കൊടുത്തു.
72ാം മിനിറ്റില്‍ മര്‍ഷ്യാല്‍ വീ ണ്ടും നിറയൊഴിച്ചു. റഷ്‌ഫോര്‍ഡ് കൈമാറിയ പന്തുമായി ഇടതുമൂലയിലൂടെ പാഞ്ഞെത്തിയ മര്‍ഷ്യാല്‍ ദുഷ്‌കരമായ ആംഗിളില്‍ നിന്നു തൊടുത്ത കരുത്തുറ്റ ഷോട്ട് ഗോളിക്കു പഴുതൊ ന്നും നല്‍കാതെ വലയില്‍ തറ യ്ക്കുകയായിരുന്നു.
ഈ ഗോള്‍ മാഞ്ചസ്റ്ററിനു ജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വെസ്റ്റ്ഹാം വിട്ടുകൊടുത്തില്ല. അപ്റ്റണ്‍ പാര്‍ക്കിനോട് ജയത്തോടെ വിടപറയുകയെന്ന ലക്ഷ്യത്തോടെ ഇരമ്പിക്കളിച്ച വെസ്റ്റ്ഹാം 76ാം മിനിറ്റി ല്‍ അന്റോണിയോയിലൂടെയും 80ാം മിനിറ്റില്‍ റെയ്ഡിലൂടെ യും ഗോള്‍ നേടി ആരാധകരെ ആഹ്ലാദത്തിലാറാടിച്ചു.
Next Story

RELATED STORIES

Share it