ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ നോര്‍വിച്ച് പിടിച്ചുനിര്‍ത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടി.
ഇന്നലെ വൈകീട്ട് നടന്ന 29ാം റൗണ്ട് മല്‍സരത്തില്‍ സിറ്റിയെ തരംതാഴ്ത്തല്‍ മേഖലയിലുള്ള നോര്‍വിച്ച് സിറ്റി ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തുകയായിരുന്നു.
ഈ സമനിലയോടെ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമാണ് സിറ്റി പാഴാക്കിയത്. 51 പോയിന്റുമായി സിറ്റി നാലാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഒരു പോയിന്റിന്റെ മാത്രം ലീഡുള്ള ആഴ്‌സനലാണ് മൂന്നാംസ്ഥാന ത്ത്. ലീഗില്‍ ഒന്നാമതുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ ഒമ്പതു പോയിന്റ് പിറകിലാണ് സിറ്റി.
പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്തുള്ള നോര്‍വിച്ചിനെതിരേ ഇന്നലെ സിറ്റി അനായാസവിജയം നേടുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. മല്‍സരത്തില്‍ സിറ്റിക്കു തന്നെയായിരുന്നു മുന്‍തൂക്കമെങ്കിലും ഗോള്‍ മാത്രം നേടാനായില്ല.
ആദ്യപകുതിയില്‍ സിറ്റിയുടെ അര്‍ജന്റീന സ്റ്റാര്‍ സ്‌ട്രൈക്ക ര്‍ സെര്‍ജിയോ അഗ്വേറോയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ നോര്‍വിച്ച് ഗോളി ജോണ്‍ റൂഡി വിഫലമാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it