Flash News

ഇംഗ്ലണ്ട് വിറച്ചു, പിന്നെ ജയിച്ചു

ഡല്‍ഹി: പോരാട്ടവീര്യം കൊണ്ട് ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഏവരുടെയും ഇഷ്ട ടീമുകളിലൊന്നായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്താന്‍. ക്രിക്കറ്റിലെ കുഞ്ഞന്‍മാരെന്ന് ടൂര്‍ണമെന്റിന് മുമ്പ് അഫ്ഗാനെ വിളിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ പോരാളികളെന്ന് വിളിക്കാനാണ് ഇഷ്ടം. ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ കളിച്ച മൂന്ന് മല്‍സരങ്ങളിലും അഫ്ഗാന്‍ കീഴടങ്ങിയത് എതിരാളികളെ വിറപ്പിച്ച ശേഷമാണ്. ഇന്നലെ ഗ്രൂപ്പ് ഒന്നില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ നടന്ന മല്‍സരത്തില്‍ ഒരുഘട്ടത്തില്‍ അഫ്ഗാനിസ്താന് വിജയപ്രതീക്ഷ വരെയുണ്ടായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ കളിച്ചുള്ള പരിചയക്കു റവ് ഇംഗ്ലണ്ടിനെതിരേയും അഫ്ഗാന് ചരിത്ര വിജയം നിഷേധിക്കുകയായിരുന്നു. 15 റണ്‍സിന്റെ വിജയവുമായി ഇംഗ്ലണ്ട് സെമി ബെര്‍ത്ത് സാധ്യത സജീവമാക്കി. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം ജയം കൂടിയാണിത്. എന്നാല്‍, തുടര്‍ച്ചയായ മൂ ന്നാം തോല്‍വിയോടെ അഫ്ഗാന്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായി. നേരത്തെ ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെ വിറപ്പിച്ച അഫ്ഗാനിസ്താന്‍ രണ്ടാമങ്കത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച കളിയാണ് പുറത്തെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 142 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ അഫ്ഗാന്റെ പോരാട്ടം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 127 റണ്‍സില്‍ അവസാനിക്കുകയായിരു ന്നു. പുറത്താവാതെ 20 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 35 റണ്‍സെടുത്ത ഷഫീഖുല്ലയാണ് അഫ്ഗാന്റെ ടോപ്‌സ്‌കോറര്‍. ഷമീയുല്ല ഷെന്‍വാരിയും (22) നൂര്‍ അലി സദ്രാനും (17) അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇംഗ്ലണ്ടിനു വേണ്ടി ഡേവിഡ് വില്ലെയും ആദില്‍ റാഷി ദും രണ്ട് വിക്കറ്റ് വീതവും ക്രിസ് ജോര്‍ദനും മോയിന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും ഓരോ വി ക്കറ്റ് വീതവും വീഴ്ത്തി.നേരത്തെ 14.3 ഓവറില്‍ ഏഴു വിക്കറ്റിന് 85 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അലിയുടെയും (41*) വില്ലെ യുടെയും (20*) അവസരോചിത ഇന്നിങ്‌സുകള്‍ രക്ഷിക്കുകയായിരുന്നു. അപരാചിതമായ എ ട്ടാം വിക്കറ്റില്‍ 5.3 ഓവറില്‍ 57 റണ്‍സാണ് അലിയും വില്ലെയും ചേര്‍ന്നെടുത്തത്. 33 പന്ത് നേരിട്ട അലിയുടെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സ റും ഉള്‍പ്പെട്ടിരുന്നു. 17 പന്തില്‍ രണ്ട് സിക്‌സറാണ് വില്ലെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ജെയിംസ് വിന്‍സ് (22), ക്രിസ് ജോര്‍ഡന്‍ (15) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അഫ്ഗാനു വേണ്ടി മുഹമ്മദ് നബിയും റാഷിദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അലിയാണ് മാ ന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it