ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്‌സന്‍ രാജിവച്ചു

പാരിസ്: യൂറോ കപ്പില്‍ ഐസ്‌ലന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് പരിശീലക സ്ഥാനം റോയ് ഹോഡ്‌സന്‍ രാജിവച്ചു. ടൂര്‍ണമെന്റില്‍ വലിയ പ്രതീക്ഷയുമായെത്തിയ ടീമായിരുന്നു ഇംഗ്ലണ്ട്.
യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇംഗ്ലണ്ട് യൂറോ കിരീടഫേവറിറ്റുകളിലും മുന്‍പന്തിയിലായിരുന്നു.
എന്നാല്‍, യൂറോ കപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ട് തോറ്റ് 20 മിനിറ്റുകള്‍ക്കകം 68കാരനായ ഹോഡ്‌സന്‍ ടീമിന്റെ കോച്ച് സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
2012ലാണ് അദ്ദേഹം ഇംഗ്ലണ്ട് കോച്ചായത്. ഹോഡ്‌സന്റെ കീഴില്‍ ഇംഗ്ലണ്ട് 56 മല്‍സരങ്ങളില്‍ നിന്ന് 33 ജയങ്ങള്‍ നേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it