ഇംഗ്ലണ്ടില്‍ ഇന്ന് ലിവര്‍പൂള്‍-ചെല്‍സി പോരാട്ടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു വമ്പന്‍മാര്‍ മുഖാമുഖം. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ചെല്‍സിയും കരുത്തരായ ലിവര്‍പൂളുമാണ് ഇന്നു നടക്കുന്ന 37ാം റൗണ്ടില്‍ കൊമ്പുകോര്‍ക്കുന്നത്. രണ്ടു റൗണ്ടുകള്‍ മാത്രം ശേഷിക്കെ ലിവര്‍പൂള്‍ (58 പോയിന്റ്) എട്ടാംസ്ഥാനത്തും ചെല്‍സി (48) ഒമ്പതാംസ്ഥാനത്തുമാണ്.
ചെല്‍സിയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കളിയില്‍ ജയിച്ചതുകൊണ്ടു വലിയ പ്രയോജനമില്ല. എന്നാല്‍ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ അടുത്ത സീസണിലെ യൂറോപ ലീഗിലേക്ക് ലിവര്‍പൂളിനു ടിക്കറ്റ് ലഭിച്ചേക്കും.
മറ്റു ടീമുകളുടെ മല്‍സരഫലം കൂടി അനുകൂലമാണെങ്കില്‍ മാത്രമേ ലിവര്‍പൂളിന്റെ പ്രതീക്ഷ യാഥാര്‍ഥ്യമാവുകയുള്ളൂ.
Next Story

RELATED STORIES

Share it