ആസ്‌ത്രേലിയയില്‍ മുസ്‌ലിംവിരുദ്ധ റാലി അക്രമാസക്തമായി

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ മുസ്‌ലിംവിരുദ്ധ റാലി അക്രമാസക്തമായി. മുസ്‌ലിം വിരുദ്ധ റാലിക്കെതിരേ ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭകര്‍ പ്രതിഷേധവുമായെത്തിയിരുന്നു. മുസ്‌ലിം വിരുദ്ധ റാലിയില്‍ പങ്കെടുത്തവര്‍ എതിരാളികളെ ആസ്‌ത്രേലിയന്‍ പതാക കെട്ടിയ വടികളുപയോഗിച്ച് ആക്രമിക്കുന്നതായി ടെലിവിഷന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇരുപക്ഷത്തുമുള്ള മുന്നൂറോളം പേര്‍ ഏറ്റുമുട്ടിയതായും ഏഴു പേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it