ആസ്‌ത്രേലിയയില്‍ കാട്ടുതീ പടരുന്നു

കാന്‍ബറ: പശ്ചിമ ആസ്‌ത്രേലിയയിലെ വറൂണ നഗരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അനിയന്ത്രിതമായി തുടരുന്നു. ദക്ഷിണ പെര്‍ത്തിലെ യാര്‍ലോപില്‍ 95ഓളം വീടുകള്‍ അഗ്നിക്കിരയായി. മൂന്നു പേരെ കാണാതായി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയടിച്ചത് അഗ്നിപടരാന്‍ കാരണമായി. മീറ്ററുകളോളം ഉയരത്തില്‍ തീനാളങ്ങള്‍ ഉയര്‍ന്നു. 58,000 ഹെക്ടര്‍ പ്രദേശത്താണ് തീ പടര്‍ന്നുപിടിച്ചത്. വറൂണ, ഹാര്‍വെ, പ്രെസ്റ്റണ്‍ ബീച്ച് എന്നീ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാംഗത്തിന് പരിക്കേല്‍ക്കുകയും ഒരു വാഹനം കത്തിനശിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it