ആസ്‌ത്രേലിയന്‍ വനിതയെ മുതല പിടികൂടി

കാന്‍ബറ: ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്ത് കടലില്‍ നീന്തുകയായിരുന്ന വനിതയെ മുതല പിടിച്ചു. വനിത മരിച്ചുവെന്നാണ് കരുതുന്നത്. ഡെയ്ന്‍ട്രീ ദേശീയോദ്യാനത്തിലാണ് സംഭവം.
ഞായറാഴ്ച രാത്രി തോര്‍ന്തോണ്‍ ബീച്ചില്‍ സുഹൃത്തിനൊപ്പം നീന്തുകയായിരുന്ന 46കാരിയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. കൂടെയുണ്ടായിരുന്ന ആള്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. അര്‍ധരാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല. മേഖലയിലെ അപകടത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2009ലും മേഖലയില്‍ സമാനമായ ആക്രമണം നടന്നിരുന്നു.
Next Story

RELATED STORIES

Share it