Flash News

ആസ്‌ത്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം

ബംഗളൂരു: ട്വന്റി ലോകകപ്പിന്റെ സൂപ്പര്‍ 10ലെ ഗ്രൂപ്പ് രണ്ട് മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ ആസ്‌ത്രേലിയക്ക് മൂന്ന് വിക്കറ്റ് ജയം. ടോസിനു ശേഷം ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്ത് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 156 റണ്‍സ് നേടി.
പുറത്താവാതെ 49 റണ്‍സെടുത്ത മഹ്മുദുല്ലയുടെ പ്രകടനമാണ് ബംഗ്ലാദേശിനെ 150 കടത്തിയത്. ഒരു ഘട്ടത്തില്‍ ബംഗ്ലാദേശ് 130 പോലും കടക്കില്ലെന്ന് തോന്നിച്ചെങ്കിലും അവസാന അഞ്ചോവറില്‍ 52 റണ്‍സ് നേടി ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തുകയായിരുന്നു. 29 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മഹ്മുദുല്ല 49 റണ്‍സ് നേടിയത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ മഹ്മുദുല്ലയ്‌ക്കൊപ്പം മുശ്ഫിഖുര്‍ റഹീമാണ് (11 പന്തില്‍ 15*) ക്രീസിലുണ്ടായിരുന്നത്. നേരത്തേ മുന്‍ ക്യാപ്റ്റന്‍ സാക്വിബുല്‍ ഹസന്‍ (33), ഓപണര്‍ മുഹമ്മദ് മിഥുന്‍ (23) എന്നിവരും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തു. ഓസീസിനായി യുവ സ്പിന്നര്‍ ആദം സാംപ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെയ്ന്‍ വാട്‌സനു രണ്ടു വിക്കറ്റ് ലഭിച്ചു.
ബംഗ്ലാദേശിന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ വെടിക്കെട്ട് താരം സൗമ്യ സര്‍ക്കാരിനെ (1) ഷെയ്ന്‍ വാട്‌സന്‍ പുറത്താക്കി. 25 റണ്‍സായപ്പോഴേക്കും സബീര്‍ റഹ്മാനും (12) പുറത്തായി. വാട്‌സന്‍ തന്നെയാണ് ഇത്തവണയും ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ആസ്‌ത്രേലിയയ്ക്കു വേണ്ടി ഉസ്മാന്‍ കവാജ 58 റണ്‍സ് നേടി ഓസീസിന്റെ വിജയത്തിന് അടിത്തറ നല്‍കി. ഓസീസിന്റെ ആദം സാംപയാണ് മാന്‍ഓഫ്ദി മാച്ച്.
Next Story

RELATED STORIES

Share it