malappuram local

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നാല് പുരസ്‌കാരങ്ങള്‍

കോട്ടയ്ക്കല്‍: ആരോഗ്യസേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് നാല് വിഭാഗങ്ങളിലായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ ലഭിച്ചു. അഞ്ഞൂറ് ബെഡുകളുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇത് തുടര്‍ച്ചയായി പത്താം വര്‍ഷവും പ്രഥമസ്ഥാനത്തെത്തി റിക്കോര്‍ഡിട്ടു. 200500 ബെഡുകളുടെ വിഭാഗത്തില്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് അവാര്‍ഡ് ലഭിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് കീഴിലുള്ള ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍ 100200 ബെഡുകളുള്ള ആശുപത്രികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും മേപ്പാടിയിലെ ഡിഎം വിംസ് വയനാട് മെഡിക്കല്‍ കോളജ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.വിവിധ വ്യവസായരംഗങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിനായി നടത്തുന്ന മികച്ച നടപടികള്‍ പരിഗണിച്ചാണ് 1989 മുതല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡുകള്‍ നല്കുന്നത്.
പരിസ്ഥിതിദിനത്തില്‍ കണ്ണൂര്‍ മാസ്‌കറ്റ് പാരഡൈസില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹികസുരക്ഷാ, മലിനീകരണന നിയന്ത്രണ വകുപ്പ് മന്ത്രി കെ കെ ഷൈലജ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Next Story

RELATED STORIES

Share it