ആസ്യ വധം: രണ്ടാം പ്രതിക്ക് ജീവപര്യന്തം
BY Sumeera SMR31 Jan 2016 3:48 AM GMT
Sumeera SMR31 Jan 2016 3:48 AM GMT
കല്‍പ്പറ്റ: ചെന്നലോട് ആസ്യവധക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് മുസ്തഫയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നേകാല്‍ ലക്ഷം രൂപയാണ് പിഴ. കൊലപാതകശ്രമത്തിന് ഏഴു വര്‍ഷം, കവര്‍ച്ച ഏഴു വര്‍ഷം, ഗൂഢാലോചന മൂന്നുവര്‍ഷം എന്നിങ്ങെനയാണ് കല്‍പ്പറ്റ ഡിസ്ട്രിക്ട് അഡീഷനല്‍ സെഷന്‍സ് കോര്‍ട്ട്-ഒന്ന് ജഡ്ജി പാഞ്ചകേശന് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ചെന്നലോട് കുത്തിനി വീട്ടില്‍ ഇബ്രാഹീമിന് നേരത്തേ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. 2007 ജനവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 30 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സക്കറിയാസ് ഹാജരായി.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMT