ആസിയാന്‍: സ്വതന്ത്രവ്യാപാരക്കരാറില്‍ ഒപ്പുവച്ചു

ക്വാലാലംപൂര്‍: ആസിയാന്‍ രാജ്യങ്ങള്‍ തമ്മില്‍ ഔദ്യോഗിക സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പുവച്ചു. മലേസ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നടന്ന വാര്‍ഷികസമ്മേളനത്തിലാണ് 630 ദശലക്ഷം ജനങ്ങളെ പ്രതിനിധീകരിക്കുന്ന 10 ആസിയാന്‍ രാജ്യങ്ങള്‍ വ്യാപാരക്കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. സായുധാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരനിയന്ത്രണങ്ങള്‍ പുതിയ കരാര്‍ പ്രകാരം വെട്ടിക്കുറയ്ക്കുകയാണെന്നു മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. ലോകത്തിലെ ഏഴാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ആസിയാന്‍. നിലവിലെ 2.6 ട്രില്ല്യണ്‍ ഡോളര്‍ മൊത്ത ആഭ്യന്തര ഉല്‍പാദനം 2020ഓടെ 4.7 ട്രില്ല്യന്‍ ഡോളറായി വര്‍ധിപ്പിക്കാനാണ് കരാറിലൂടെ പദ്ധതിയിടുന്നത്. 2050ഓടെ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തികശക്തിയാവാനും ആസിയാന്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it