ആസിയാന്‍ ഉച്ചകോടി തുടങ്ങി; 21ാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേത്: മോദി

ക്വാലാലംപൂര്‍: ജനതയുടെ ആവേശമാണ് ജനസംഖ്യയല്ല രാജ്യത്തെ വളര്‍ച്ചയിലേക്കു നയിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21ാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. എല്ലാ മേഖലകളിലെയും മാറ്റമാണ് ഇന്ത്യയുടെ ലക്ഷ്യം. കാര്‍ഷികരംഗത്തും സാമ്പത്തികരംഗത്തും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ പ്രകടമായി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വികസനത്തിന്റെ പാതയിലാണ്. ഇന്ത്യയുടെ സാമ്പത്തികരംഗം വളര്‍ച്ചയിലാണ്.
പണപ്പെരുപ്പമില്ല. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തെ മാറ്റിയെടുക്കാനുള്ളതാണെന്നും സുതാര്യമായ നികുതിവ്യവസ്ഥയും ബൗദ്ധിക സ്വത്തവകാശനിയമവും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിനിടയില്‍ രാജ്യനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറമേ ഇന്ത്യന്‍ വംശജരുടെ യോഗത്തെയും മോദി അഭിസംബോധന ചെയ്യും.
Next Story

RELATED STORIES

Share it