kannur local

ആസിഡ് ആക്രമണം: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

തളിപ്പറമ്പ്: ക്രിസ്മസ് പപ്പായുടെ വേഷത്തിലെത്തി യുവതിക്കും മകനും നേര െആസിഡാക്രമണം നടത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി ജയിംസ് ആന്റണിയെ കോടതി മൂന്നു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പരിയാരം എസ്‌ഐ ടിവി ബിജു പ്രകാശ് നല്‍കിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
പരിയാരം എസ്‌ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി സംഭവം നടന്ന എമ്പേറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിന് സമീപത്തെ ഗ്രൗണ്ടിലും മുടിക്കാനും കോളനിയില്‍ താമസിച്ചിരുന്ന ആസിഡാക്രമണത്തിന് ഇരയായ യുവതിയുടെ വീട്ടിന് സമീപത്തും ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ട വഴിയിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് രഹസ്യമായിവെച്ചിരുന്നുമെങ്കിലും പോലിസ് വാഹനം വരുന്നത് കണ്ട് നിരവധി പേര്‍ സ്ഥലത്തെത്തിച്ചേര്‍ന്നു. പ്രതി ജയിംസ് ആന്റണിയെ നേരത്തെ പ്രദേശത്തുകാര്‍ക്ക് സുപരിചിതമായിരുന്നു. തടിച്ച് കൂടിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പേലിസ് പാടുപെട്ടു.
അതേ സമയം പ്രതി പലതും മറച്ചുവെക്കുന്നതായി സൂചയുണ്ട്. പോലിസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച പ്രതി യുവതിയുമായി ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ആക്രമത്തിനായി ആസിഡ് കൊണ്ടു വന്ന പാത്രം റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നും പ്രതി ചൂണ്ടികാണിച്ചു കൊടുത്തു. ആസ്ഡ് പാത്രം പോലിസ് കസ്റ്റഡിയിലെടുത്തു. അതിനുശേഷം സംഭവ ദിവസം രാത്രി റോഡരികില്‍ ഉപേക്ഷിച്ച സാന്താക്ലോസ് വേഷത്തെ ക്കുറിച്ചും പ്രതി പോലിസിനോട് പറഞ്ഞു.
ഇരുട്ടില്‍ ഓടി മറഞ്ഞ പ്രതി ദേശീയപാതയില്‍ തിരിച്ചെത്തിയ ശേഷം ക്രിസ്മസ് ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കിടയിലൂടെ പുളിപറമ്പിലെ ക്വാട്ടേര്‍സിലേക്ക് നേരത്തെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. അതുവരെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
ക്വാട്ടേര്‍സില്‍ എത്തിയ ശേഷം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രതി മൊബൈല്‍ ഫോണ്‍ സ്വച്ച്ഓണ്‍ ചെയ്തത്. പ്രതിക്കെതിരേ പരമാവധി ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it