kannur local

ആശ്രയ ഭവനപദ്ധതി യാഥാര്‍ഥ്യമായില്ല

ഇരിക്കൂര്‍: 2008-2009 വര്‍ഷത്തില്‍ പണി തുടങ്ങിയ ഇരിക്കൂര്‍ ഫാറൂഖ് നഗറിലെ ആശ്രയ ഭവന പദ്ധതി എട്ടുവര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല.
സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളതും വീടെന്ന സ്വപ്‌നം കാത്തുകഴിയുന്നവരുമായ എട്ടുകുടുംബങ്ങള്‍ക്കായി തുടങ്ങിയ പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്. വീടുകളുടെയെല്ലാം 85ശതമാനം പണിയും 2009ല്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ തുടര്‍ന്നുവന്ന സര്‍ക്കാര്‍ കാര്യമായ പ്രവര്‍ത്തനമൊന്നും നടത്താത്തതിനാലാണു വീട് നിര്‍മാണം പാതിവഴിയിലായത്.
ജനാലകളും വാതിലുകളും ഘടിപ്പിക്കാനും ചുമര്‍ തേപ്പും മാത്രമാണ് ബാക്കിയുള്ളത്. എട്ടു വീടുകളില്‍ ഒന്ന് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ വീടുകളുടെ പണി പൂര്‍ത്തിയാക്കിയ ആശ്രയ പദ്ധതിയിലുള്‍പ്പെട്ട എട്ടു കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് അവകാശികള്‍.
എത്രയും വേഗം പണി പൂര്‍ത്തിയാക്കി തങ്ങള്‍ക്ക് ഏല്‍പ്പിച്ചു തരണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it