thrissur local

ആശുപത്രി സൂപ്രണ്ട് കൃത്രിമമായി ക്വട്ടേഷനുണ്ടാക്കിയെന്ന് പരാതി

മാള: കെ കരുണാകരന്‍ സ്മാരക മാള ഗവ. ആശുപത്രി വളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് കൃത്രിമമായി ക്വട്ടേഷനുണ്ടാക്കിയെന്ന് പരാതി. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാള കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലെ മരങ്ങള്‍ മുറിച്ചു മാറ്റുനതിനായി സീല്‍ ചെയ്ത ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു ഇതിന്‍ പ്രകാരം നിശ്ചിത സമയ പരിധിക്കുള്ളില്‍ രണ്ട് ക്വട്ടേഷനുകള്‍ മാത്രമാണ് ലഭിച്ചത്.
എന്നാല്‍, നിശ്ചിത സമയ പരിധി കഴിഞ്ഞത് ചൂണ്ടി കാണിച്ചിട്ടും റീ ക്വട്ടേഷന്‍ ക്ഷണിക്കാതെ ബന്ധപ്പെട്ട അധികാരിയായ ആശുപത്രി സൂപ്രണ്ട് നാല് ക്വട്ടേഷനുകള്‍ കൃത്രിമമായി ഉണ്ടാക്കി മറ്റ് രണ്ടു ക്വട്ടേഷനുകള്‍ക്ക് ഒപ്പം വെക്കുകയാണുണ്ടായതത്രേ.
സ്വജന പക്ഷപാതം നടത്തി തന്റെ ഇഷ്ടക്കാരന് ക്വട്ടേഷന്‍ ലഭിക്കും വിധം കാര്യങ്ങള്‍ നീക്കി മരങ്ങള്‍ ലേലം ചെയ്തു കൊടുത്തതായും പറയുന്നു. കൃത്രിമമായി നടത്തിയ ക്വട്ടേഷനെ കുറിച്ച് മാള പ്രതികരണ വേദി പ്രസിഡന്റ് സലാം ചൊവ്വര പ്രതികരിച്ചപ്പോള്‍ സൂപ്രണ്ട് ധിക്കാര പൂര്‍വ്വം ഇത് തന്റെ കസ്റ്റഡിയിലുള്ളതാണെന്നും തന്റെ ഇഷ്ടപ്രകാരം ചെയ്യുമെന്നും പറഞ്ഞ് സലാമിനോട് ഓഫീസില്‍ നിന്ന് ഇറങ്ങി പോവാനും ആക്രോശിച്ചു.
സൂപ്രണ്ടിന്‍െ ഭാഗത്ത് നിന്നുണ്ടായത് ധാര്‍ഷ്ട്യവും സ്വജന പക്ഷപാത പരവുമായ പ്രവ്യത്തിയാണ് വന്‍ മരങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലേലം ചെയ്തു കൊടത്തിരിക്കുന്നതെന്നും നിലവിലെ ക്വട്ടേഷന്‍ റദ്ധ് ചെയ്ത് മരങ്ങള്‍ ഓപ്പണ്‍ ലേലം ചെയ്ത് മുറിച്ചു മാറ്റുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സലാം ചൊവ്വര ജില്ലാ കളക്ടര്‍ക്കും മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി.
Next Story

RELATED STORIES

Share it