Idukki local

ആശുപത്രി മാലിന്യം നിക്ഷേപിക്കുന്നത്  ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു സമീപം

അടിമാലി: ആശുപത്രി മാലിന്യം ജീവനക്കാരുടെ ക്വര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് നിക്ഷേപിക്കന്നത് ദുരിതമായി. അടിമാലി താലൂക്കാശുപത്രിയിലെ മാലിന്യമാണ് താലൂക്കാശുപത്രിയുടെ തന്നെ ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് നിക്ഷേപിക്കുന്നത്. വര്‍ഷങ്ങളായി അടിമാലി ഗ്രാമപ്പഞ്ചായത്തായിരുന്നു അടിമാലി താലൂക്കാശുപത്രിയിലെ മാലിന്യം ശേഖരിച്ചിരുന്നത്.
എന്നാല്‍ പഞ്ചായത്ത് മാലിന്യ ശേഖരണം നിര്‍ത്തിയതോടെ ആശുപത്രി മാലിന്യം ക്വര്‍ട്ടേഴ്‌സിന് സമീപം മാലിന്യം നിക്ഷേപിക്കാന്‍ താലൂക്കാശുപത്രി അധിക്യതരെ നിര്‍ബന്ധിതരാക്കിയത്. പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അടിമാലി ടൗണിലേതടക്കം മാലിന്യ നിക്കം പ്രതിസന്ധിയിലായി. ഇതോടെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നു ആശുപത്രികളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതില്‍ നിന്നും പഞ്ചായത്ത് പിന്‍മാറി ഇതോടെയാണ് താലൂക്കാശുപത്രിക്ക് മാലിന്യം പ്രശ്‌നമായി മാറിയത്. മാലിന്യം സംസ്‌ക്കരിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെവന്നതോടെ ക്വര്‍ട്ടേഴ്‌സിനോട് ചേര്‍ന്നുളള ഭൂമിയില്‍ കുഴിയെടുത്താണ് ആശുപത്രി മാലിന്യം അധിക്യതര്‍ നിക്ഷേപിക്കുന്നത്.
Next Story

RELATED STORIES

Share it