kannur local

ആശുപത്രി ജീവനക്കാരുടെ രാപ്പകല്‍ സമരത്തിന് ജനപിന്തുണ

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ അത്രിക്രമം കാണിച്ച പോലിസുകാരനെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിക്കു മുന്നില്‍ സംഘടിപ്പിച്ച രാപകല്‍ സത്യഗ്രഹ സമരം സമാപിച്ചു. സമാപനസമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി വി എ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ജീവനക്കാരുടെയും രോഗികളുടെയും സംരക്ഷകരാവേണ്ട പോലിസ് ഒറ്റപ്പെട്ടതെങ്കിലും ക്രിമിനല്‍ സ്വഭാവം കാണിക്കുന്നത് ശക്തമായ അച്ചടക്ക നടപടി നിര്‍ബന്ധമാക്കുന്നുവെന്ന് വി എ നാരായണന്‍ പറഞ്ഞു. പുഞ്ചയില്‍ നാണു, സി ഗിരീശന്‍(ജോയിന്റ് കൗണ്‍സി ല്‍), കെ സുധാകരന്‍(എന്‍ജിഒ അസോ), പി വിമല്‍കുമാര്‍(എന്‍ജിഒ യൂനിയന്‍), കെ കമലാക്ഷി(കെജിഒഎ), സനില്‍(പാരാമെഡിക്കല്‍ ഓര്‍ഗനൈസേഷ ന്‍), നന്ദനന്‍(ജില്ലാ പ്രസിഡന്റ് കെജിപിഎ), വി പി വിജേഷ്(ഡിവൈഎഫ്‌ഐ), പി കെ മിഥു ന്‍ (എഐവൈഎഫ്), ഹരിദാസ്(ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്‍ മാഹി), ദേവദാസ് സംസാരിച്ചു.
പരവൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സമരസമിതി തലശ്ശേരി പട്ടണത്തി ല്‍ മൗന ജാഥ നടത്തി. ടി പി ശ്രീധരന്‍, പനോളി ലക്ഷ്മണന്‍, പി ജനാര്‍ദ്ദനന്‍, സമരസമിതി നേതാക്കളായ കെ സി അജിത് കുമാര്‍, രാധാ എം നായര്‍, സുലേഖ, സുനില്‍ കുമാര്‍, രൂപേഷ്, പ്രദീപ് കുമാര്‍, പി വി പ്രദീപ് കുമാര്‍, കെ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it