ആശുപത്രിയില്‍ സ്ത്രീയെ അപമാനിച്ച സെക്യൂരിറ്റിയെ നാട്ടുകാര്‍ തടഞ്ഞ് വച്ചു
BY Sumeera SMR20 Jan 2016 5:43 AM GMT
Sumeera SMR20 Jan 2016 5:43 AM GMT
കൊല്ലം: സെക്യൂരിറ്റി ജീവനക്കാരന് രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അയത്തിലിലെ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സംഘര്‍ഷം.ഇന്നലെ വൈകീട്ടോടെയാണ് അമ്പതോളം പേര് ആശുപത്രിയിലെത്തി സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റത്തിനെതിരേ പ്രശ്നമുണ്ടാക്കിയത്. രണ്ടുദിവസം മുമ്പാണ് ഒരാളെ പാമ്പുകടിയേറ്റ് ഇവിടെ എത്തിച്ചത്.ചികില്‍സയിലിരിക്കെ ഇദ്ദേഹത്തിന്റെ കാര്യത്തിനായി പുറത്തുപോയി വന്ന ഭാര്യയോടാണ് സെക്യൂരിറ്റി ജീവനക്കാരന് അപമര്യാദയായി പെരുമാറിയതായി പറയപ്പെടുന്നത്.സംഭവം അറിഞ്ഞ് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും എത്തി സെക്യൂരിറ്റിയെ വളഞ്ഞുവയ്ക്കുക—യായിരുന്നു. മണിക്കൂറുകളോളം ഇവിടെ സംഘര്‍ഷാവസ്ഥയായിരുന്നു. ഇരവിപുരം പോലിസെത്തിയെങ്കിലും നാട്ടുകാര്‍ പിന്മാറിയില്ല. വീട്ടമ്മയുടെ പരാതിയിന്മേല് ജീവനക്കാരനെതിരേ നടപടിയെടുക്കാമെന്ന പോലിസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ആളുകള്‍ രാത്രിയോടെ പിരിഞ്ഞുപോയത്
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT