ആശുപത്രിക്കുനേരെ ആക്രമണം; സിറിയയില്‍ 30 മരണം

ദമസ്‌കസ്: സിറിയയിലെ ഹലബ് പ്രവിശ്യയിലെ അല്‍ സൊക്കാരിയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖുദ് ആശുപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 34 പേര്‍ മരിച്ചു. 62 പേര്‍ക്ക് പരിക്കേറ്റു.
മെഡിസിന്‍സ് സാന്‍ ഫ്രോണ്ടിയേഴ്‌സിന്റെ (എംഎസ്എഫ്) നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്. 14 രോഗികളും മൂന്നു ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും. സിറിയന്‍ സര്‍ക്കാര്‍ സൈന്യമോ റഷ്യന്‍ യുദ്ധവിമാനമോ ആണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
യുഎന്നിന്റെ മധ്യസ്ഥതയില്‍ രാജ്യത്തെ വിമതരും സര്‍ക്കര്‍ സൈന്യവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ, സിറിയയില്‍ അടുത്തിടെ ആക്രമണങ്ങള്‍ വ്യാപകമായിരിക്കുകയാണ്.
കഴിഞ്ഞ 48 മണിക്കൂറില്‍ 25 മിനിറ്റില്‍ ഒരാളെന്ന നിലയില്‍ സിറിയയില്‍ മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും വെള്ളിയാഴ്ച മുതല്‍ 145 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായും റെഡ്‌ക്രോസ് വക്താവ് അറിയിച്ചു. 23 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it