ആശയും ആദര്‍ശവുമുള്ളവരായി വിദ്യാര്‍ഥികള്‍ മാറണം: ഇ അബൂബക്കര്‍

കോഴിക്കോട്: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയുക്തമാവുന്ന ആശയും ആദര്‍ശവുമുള്ളവരായി വിദ്യാര്‍ഥിസമൂഹം മാറണമെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍. രണ്ടുദിവസമായി പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രതിനിധി സഭയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ന്യൂ ജനറേഷന്‍' സംഘടനയുടെ യോഗത്തില്‍ ഒരുമിച്ചുകൂടിയ വിദ്യാര്‍ഥികള്‍ വളരെയധികം പ്രതിസന്ധികളുള്ള കാലഘട്ടത്തിന്റെ ഉത്തരവാദിത്തം പേറുന്നവരാണ്. ഹിന്ദുത്വ ഫാഷിസം വികസിച്ച് ഭീകരരൂപം പൂണ്ടിരിക്കുന്ന വര്‍ത്തമാന സമൂഹത്തില്‍ പ്രതിബന്ധങ്ങളെ നേരിടുക എന്നതാണ് കാംപസ് ഫ്രണ്ട് പോലുള്ള വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. പത്തുവര്‍ഷം പിന്നിട്ട കാംപസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനരേഖ ഇ അബൂബക്കര്‍ ദേശീയ സമിതിയംഗം കെ നൂറയ്ക്കു കൈമാറി പ്രകാശനം ചെയ്തു. കാംപസ് ഫ്രണ്ട് വൈസ് പ്രസിഡന്റുമാരായ നഫീസത്തുല്‍ മിസ്‌രിയ, കെ എ മുഹമ്മദ് ഷമീര്‍, ദേശീയസമിതി അംഗം വി എം ഫഹദ് എന്നിവര്‍ സംസാരിച്ചു. മുന്‍ സംസ്ഥാന ഭാരവാഹികളുടെ സംഗമത്തില്‍ സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, സംസ്ഥാന സെക്രട്ടറിമാരായ എസ് മുഹമ്മദ് റാഷിദ്, ആരിഫ് മുഹമ്മദ്, ഖജാഞ്ചി ഷെഫീഖ് കല്ലായി, സംസ്ഥാനസമിതി അംഗങ്ങളായ എം ബി ഷെഫിന്‍, റഊഫ് ഷെരീഫ്, മുഹമ്മദ് രിഫ, ഇര്‍ഷാദ് മൊറയൂര്‍, ഹസ്‌ന ഫെബിന്‍, പി കെ മുഹമ്മദ് സലീം, സി പി അജ്മല്‍ സംബന്ധിച്ചു.
അതിജീവന ബാനറില്‍ അംബേദ്കര്‍ ക്രിയേഷന്‍സ് തയ്യാറാക്കിയ 'തിരക്കഥ' ഷോര്‍ട്ട്ഫിലിം സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. സംവിധായകന്‍ മുഫീദ് മുത്തനൂര്‍ സംസാരിച്ചു. ഷോര്‍ട്ട്ഫിലിം ഫെബ്രുവരി 7ന് യൂട്യൂബില്‍ റിലീസ് ചെയ്യും.
Next Story

RELATED STORIES

Share it