ആശയങ്ങള്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പ്: മുഹമ്മദ് മുഹ്‌സിന്‍

പാലക്കാട്: രണ്ടു കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പോരാട്ടമാവും ഈ തിരഞ്ഞെടുപ്പില്‍ നടക്കുകയെന്ന് ജെഎന്‍യു വിദ്യാര്‍ഥിയും പട്ടാമ്പി മണ്ഡലം ഇടത് സ്ഥാനാര്‍ഥിയുമായ മുഹമ്മദ് മുഹ്‌സിന്‍. ഇവിടെ വ്യക്തികള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയായതിനു ശേഷം ആദ്യമായി ജില്ലയിലെത്തിയ മുഹ്‌സിന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നപ്പോഴും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവുമെന്നു കരുതിയിരുന്നില്ല. പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കും. ഇടത്  വലതു കാഴ്ചപാടുകള്‍ തമ്മിലുള്ള മല്‍സരമാവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക. ജെഎന്‍യുവില്‍ നടക്കുന്നത് ദേശീയതയും ദേശവിരുദ്ധതയും തമ്മിലുള്ള പോരാട്ടം മാത്രമല്ല അതിനുമപ്പുറമാണ്. എതിര്‍ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ എങ്ങനെ നേരിടുന്നുവെന്നതാണ് ജെഎന്‍യുവില്‍ നാം കണ്ടത്. ഇവിടുത്തെ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. സാമൂഹിക, ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ വികസനമാണ് തന്റെ കാഴ്ചപ്പാട്.കനയ്യ തന്റെ അടുത്ത സുഹൃത്താണ്, പാര്‍ട്ടി പ്രവര്‍ത്തകനും. തങ്ങളുടെ സ്വകാര്യ സൗഹൃദ സംഭാഷണത്തിനിടെ കേരളത്തില്‍ പ്രചാരണത്തിനെത്താമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it