kozhikode local

ആവോലത്ത് സംഘര്‍ഷം; മൂന്നുപേര്‍ക്ക് വെട്ടേറ്റു

നാദാപുരം: തിരഞ്ഞെടുപ്പ് ഫലപ്രഖാപനത്തോടനുബന്ധിച്ച് നാദാപുരത്ത് അങ്ങിങ്ങ് സംഘര്‍ഷം. സിപിഎം-ബിജെപി പ്രവര്‍ത്തകരാണ് പലയിടത്തും ഏറ്റുമുട്ടിയത്. ആവോലത്ത് സിപിഎം വിജയാഹ്ലാദ പ്രകടനത്തിന് നേരെ കല്ലേറ് വന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തെക്കുമ്പാട്ട് ഷിനൂപ് (21),നിടിയാണ്ടി ദീപേഷ് (32),ചാത്തമംഗലം അക്ഷയ് (22) എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ദീപേഷ് മെഡിക്കല്‍ കോളജിലാണ്.
സിപിഎം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റ എട്ടോളം പേരും ആശുപത്രികളില്‍ ചികില്‍സ തേടി. കിഴക്കയില്‍ അനില്‍(40),ജീവന (30),അമ്മ പാറു (65), ദേവാംഗന (8),ശിവദേവ് (6),എന്നിവരെ വടകരയിലും തൈപറമ്പത്ത് സുജിത്ത്, സുനി, കുറ്റിയില്‍ സനീഷ്, വിജിത്ത് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെള്ളൂര്‍ ചാലപ്പുറത്ത് സിപിഎം -ലീഗ് സംഘര്‍ഷത്തില്‍ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ചേലേരി കോമത്ത് അജ്‌നാസ് (21),കോവുങ്ങല്‍ പിടിക ഫര്‍ഹാന്‍(18) എന്നിവരെ പരിക്കുകളോടെ നാദാപുരം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ചെക്യാട് കായലോട്ട് താഴെ അരുണയില്‍ പൊക്കന്റെ വീടിന് നേരെ കല്ലേറുണ്ടായി.
നരിപ്പറ്റയിലെ നീര്‍വേലി കുന്നത്ത് അനുരാഗിന് കക്കട്ട് ടൗണില്‍ വച്ച് മര്‍ദ്ദനമേറ്റു. ഉമ്മത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ഗുഡ്‌സ് ആട്ടോ നശിപ്പിക്കപ്പെട്ടു. തൂണേരി കുഞ്ഞിപ്പുര മുക്കില്‍ യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കക്കട്ടില്‍ വെച്ച് യുഡിഎഫ് ആഹ്ലാദ പ്രകടന വാഹനങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.
Next Story

RELATED STORIES

Share it