ആവേശക്കൊടിയേറ്റം; ഇനി പോരാട്ട നാളുകള്‍

കൊല്‍ക്കത്ത: ഐഎസ്എല്‍ ആവേശത്തിന് പിന്നാലെ ഇന്ത്യയില്‍ വീണ്ടും ഫുട്‌ബോള്‍ ജ്വരം. ഗ്ലാമറില്‍ ഐഎസ്എല്ലിനേക്കാ ള്‍ അല്‍പ്പം പിറകിലാണെങ്കി ലും ഇന്ത്യയിലെ നമ്പര്‍ വണ്‍ ക്ലബ്ബ് ടൂര്‍ണമെന്റായ ഐ ലീഗ് ഫു ട്‌ബോളിന് നാളെ പന്തുരുളും.
ഐ ലീഗിന്റെ 2016-17 സീസണിനാണ് നാളെ തുടക്കമാവുന്നത്. വ്യാഴാഴ്ച ഐ ലീഗിന്റെ ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേ റി. പുതിയ സീസണിനെ വരവേല്‍ക്കുന്നതിന് മുമ്പ് നടന്ന ഉദ്ഘാടനചടങ്ങുകള്‍ ഉജ്ജ്വലമായിരുന്നു. ദക്ഷിണ കൊല്‍ക്കത്തയിലെ ഹോട്ടലിലാണ് ഇന്നലെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
നാളെ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മോഹന്‍ ബഗാന്‍ പുതുമുഖ ക്ലബ്ബായ ഐസ്വാള്‍ എഫ്‌സിയെ എതിരിടും. ഒമ്പത് ടീമുകളാണ് ടൂര്‍ണമെന്റില്‍ പോരടിക്കുന്നത്. ഇതില്‍ രണ്ട് ടീമുകള്‍ ആദ്യമായാണ് ഐ ലീഗിലെത്തുന്നത്. ഐസ്വാളിന് പുറമേ ഡിഎസ്‌കെ ശിവാജിയ ന്‍സാണ് ടൂര്‍ണമെന്റിലെ മറ്റൊരു പുതുമുഖ ടീം.
ബംഗളൂരു എഫ്‌സി, ഈസ്റ്റ് ബംഗാള്‍, മുംബൈ, സാല്‍ഗോ ക്കര്‍ ഗോവ, ലജോങ് ഷില്ലോങ്, സ്‌പോര്‍ട്ടിങ് ഗോവ എന്നിവരാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന മറ്റു ടീമുകള്‍.
കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടനചടങ്ങില്‍ ഒമ്പത് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ട്രോഫിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. കഴിഞ്ഞ വര്‍ഷം മികച്ച നേട്ടമാണ് തങ്ങള്‍ കൈവരിച്ചതെന്നും ഇത്തവണയും കിരീടം നിലനിര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും ബഗാന്‍ ക്യാപ്റ്റനും ഗോളിയുമായ ഷി ല്‍റ്റണ്‍ പോള്‍ പറഞ്ഞു.
ടൂര്‍ണമെന്റിലെ 65 ശതമാനം മല്‍സരങ്ങളും ഇപ്പോള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും ഏതാനും വര്‍ഷങ്ങള്‍ക്കകം ഇതിലും കൂടുതല്‍ മല്‍സരങ്ങള്‍ ലൈവായി കാണാന്‍ കഴിയുമെന്നും ഐ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനന്തോ ദാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it