kozhikode local

ആവിലോറ: ക്രഷറിനെതിരേ പ്രക്ഷോഭവുമായി നാട്ടുകാര്‍

താമരശ്ശേരി: ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രഷറിനെതിരെ പരിസരവാസികള്‍ രംഗത്ത്. കിഴക്കോത്ത് ആവിലോറയിലെ ക്രഷറിനും എം സാന്റ് യൂനിറ്റുനുമെതിരെയാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്. ഇതിനു സമീപത്തായി ഒമ്പത് വീടുകളും 700 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളും പള്ളിയും സ്ഥിതിചെയ്യുന്നു. ഇതിനു പുറമേ കളത്തില്‍ തൊടുക ജലനിധി പദ്ധതിയും സ്ഥിതിചെയ്യുന്നു.
ഈ പദ്ധതിയുടെ പ്രദേശത്ത് നിന്നും പതിനായിരത്തിലധികം ലിറ്റര്‍ വെള്ളം ക്രഷറിന്റെയും എം സാന്റിന്റെയുമാവശ്യത്തിനു ഊറ്റുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.
ഗ്രാമപ്പഞ്ചായത്ത് അനുമതി നിഷേധിച്ച സ്ഥാപനത്തിനു കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയാണ് വന്‍തുക കൈപറ്റി അനുമതി നല്‍കിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു, നാട്ടുകാരുടെ പരാതിയില്‍പൊലൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കലക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.സമീപത്തെ വീടുകളുടെയും പള്ളിയുടെയും ചുമരില്‍ വിള്ളല്‍ വീണതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it