ആളു മാറി അറസ്റ്റ്: വനിതയ്ക്ക് രണ്ടു ലക്ഷം നഷ്ടപരിഹാരം

ചെന്നൈ: ആളു മാറി അറസ്റ്റ് ചെയ്ത മലയാളിയായ പ്രവാസി വനിതയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2014 ഒക്ടോബര്‍ 29നു ദുബയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സാറ തോമസിനെയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ആളു മാറി കസ്റ്റഡിയിലെടുത്തത്. ഒരു കേസിനോടനുബന്ധിച്ച് സിബിഐ അന്വേഷിക്കുന്ന സാറാമ്മ തോമസ് സാറ വില്യംസാണെന്നു കരുതിയാണ് അധികൃതര്‍ ഇവരെ പിടികൂടിയത്.



Next Story

RELATED STORIES

Share it