Pathanamthitta local

ആളുമാറി അറസ്റ്റ് ചെയ്ത പത്തനംതിട്ട സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി

ആളുമാറി അറസ്റ്റ് ചെയ്ത പത്തനംതിട്ട സ്വദേശിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി
X
Madras-High-Court
പത്തനംതിട്ട:ആളുമാറി ചെന്നൈ വിമാനത്താവള ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത റാന്നി സ്വദേശിനി സാറ തോമസിനു നഷ്ടപരിഹാരമായി രണ്ടുലക്ഷം രൂപ നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധി. എന്നാല്‍ താന്‍ നേരിട്ട വിഷമങ്ങള്‍ക്കു നഷ്ടപരിഹപരിഹാരമായി പണം വാങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്ന്, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുവാന്‍ കോടതി നിര്‍ദ്ദേശിച്ചു. ബ്രിട്ടീഷ് ഇന്‍ഷ്വറന്‍സ് കമ്പനിയെ കബളിപ്പിച്ചു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇന്റര്‍പോള്‍ തിരയുന്ന പുനലൂര്‍ സ്വദേശിനി സാറാ വില്യംസ് എന്നു കരുതിയാണ് 2014 ഒക്്‌തോബര്‍ 29ന് സാറാ തോമസിനെ അറസ്റ്റ് ചെയ്തത്.
കേരളാ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു കൊടുത്തപ്പോഴാണ് ആളുമാറിയ വിവരം പുറത്തറിയുന്നത്. ഇതോടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാറാ തോമസിന്റെ മകനും ചെന്നൈയില്‍ എന്‍ജീനീയറിങ് വിദ്യാര്‍ഥിയുമായ കെവിന്‍ ജോണ്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫോട്ടോയിലെ സാമ്യം കൊണ്ടാണ് തെറ്റായി അറസ്റ്റ് ചെയ്തതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും, ഫോട്ടോയില്‍ സാമ്യം തോന്നുന്നില്ലെന്നും രേഖകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാരും ചെന്നൈ വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗവും ഓരോ ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്.
Next Story

RELATED STORIES

Share it