ആളില്ലാ വിമാനം തുര്‍ക്കി വെടിവച്ചിട്ടു

അങ്കറ: സിറിയന്‍ അതിര്‍ത്തിക്കു സമീപം വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത വിമാനം തുര്‍ക്കി യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു. സൈനികേതര കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ ആളില്ലാ വിമാനമാണ് വെടിവച്ചിട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഐഎസ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മേഖലയില്‍ റഷ്യയും യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയും ഉപയോഗിക്കുന്നതുപോലെ സിറിയന്‍ ഭരണകൂടവും ആളില്ലാ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വിമാനം വെടിവച്ചിടുന്നതിനു മുമ്പായി നിയമാനുസൃതമായി മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍, തങ്ങളുടെ വിമാനങ്ങള്‍ സുരക്ഷിതമാണെന്നു റഷ്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.  കഴിഞ്ഞമാസം റഷ്യന്‍ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി തുര്‍ക്കി ആരോപിച്ചിരുന്നു. എന്നാല്‍, ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നിമിഷങ്ങള്‍ മാത്രമാണ് നീണ്ടുനിന്നതെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it