ആല്‍ബിന്‍ ബാബുവിന്റെ സ്വപ്‌നം ഒളിംപിക് മെഡല്‍

കോഴിക്കോട്: സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തി ല്‍ ഒന്നാമതെത്തിയ ആല്‍ബിന്‍ ബാബുവിനു ഒരു സ്വപ്‌നമുണ്ട്. ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതും രാജ്യത്തിനു വേണ്ടി ഒരു മെഡല്‍ നേടുകയെന്നതുമാണത്. വണ്ണപ്പുറം എസ്എന്‍എം ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍ബിന്‍.
ഇക്കഴിഞ്ഞ ദേശീയ ജൂനിയ ര്‍ മീറ്റില്‍ 4ഃ100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയിരുന്നു ഈ മിടുക്കന്‍. ദേശീയ സൗത്ത് സോണ്‍ മീറ്റില്‍ 400 മീറ്ററിലും വെള്ളി നേ ടി. കട്ടപ്പന ഒലിക്കര ബാബു ജോസഫ്, സിന്ധു ദമ്പതികളുടെ മകനാണ്. 49.08 മിനുട്ടിലാണ് ആ ല്‍ബിന്‍ 400 മീറ്ററില്‍ ഒന്നാമതായി ഓടിയെത്തിയത്. 200 മീറ്ററി ലും റെക്കോഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ആല്‍ബി ന്‍. കഴിഞ്ഞ സ്‌കൂള്‍ മീറ്റില്‍ വെങ്കല മെഡലാണ് ലഭിച്ചത്.
Next Story

RELATED STORIES

Share it