ernakulam local

ആലുവയില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വോട്ടുതേടി

ആലുവ: തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആലുവയിലെ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ ഇന്നലെ രാവിലെ മണ്ഡലത്തിലെ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ആലുവ അദൈ്വതാശ്രമം പ്രസിഡന്റ് സ്വാമി ശിവസ്വരൂപാനന്ദ സ്വാമികളെയാണ് ഇന്നലെ രാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് ആദ്യം സന്ദര്‍ശിച്ചത്. അതിനുശേഷം വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടുതേടി. ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ നടന്ന മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും അദ്ദേഹം ചടങ്ങുകളില്‍ സംബന്ധിച്ചു. കൂടാതെ വിവിധ ഭാഗങ്ങളില്‍ നടന്ന വിവാഹചടങ്ങുകളിലും
ചെങ്ങല്‍ എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നിര്‍ധനര്‍ക്കായി നിര്‍മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ കൈമാറിയ ചടങ്ങിലും അദ്ദേഹം സംബന്ധിച്ചു.
ഇടതുപക്ഷ സ്ഥാനാര്‍ഥി അഡ്വ. വി സലീം ഇന്നലെ പര്യടനം ആരംഭിച്ചത് കാഞ്ഞൂര്‍ സെന്റ് ജോര്‍ജ് ഫൊറാന പള്ളിയിലെ വിശ്വാസികളെ നേരില്‍ കണ്ടുകൊണ്ടാണ്. തുടര്‍ന്ന് നെടുമ്പാശ്ശേരി അകപ്പറമ്പ് പള്ളിയിലെത്തി വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയ്ക്കുശേഷം ആലുവ മാധവപുരം കോളനിയിലും അഡ്വ. വി സലീം സന്ദര്‍ശനം നടത്തി.
വൈകീട്ട് 7 ന് തോട്ടയ്ക്കാട്ടുകര റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമത്തില്‍ സംബന്ധിച്ച് അദ്ദേഹം തന്റെ ആലുവ വികസന അജണ്ട അവതരിപ്പിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി ഐ സമദ് ആലുവ മാധവപുരം കോളനിയില്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു. ഏറെക്കാലം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ എം ഷാജി രാജിവച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് എന്ന ഒരു പ്രത്യേകതയും ഇവിടെ ഉണ്ട്.
Next Story

RELATED STORIES

Share it