ആലപ്പുഴ ഡെന്റല്‍ കോളജിന് അംഗീകാരം നഷ്ടമായി

ആലപ്പുഴ: ആലപ്പുഴ ഡെന്റല്‍ കോളജിന് ഡെന്റല്‍ കൗണ്‍സി ല്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടമായി. ഇതോടെ ഈ വര്‍ഷം കോളജിന് പ്രവേശനം നടത്താനാവില്ല. പ്രിന്‍സിപ്പലടക്കം 37 തസ്തികളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളും കോളജിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കേണ്ടെന്ന് ഡെന്റല്‍ കൗ ണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് പ്രവേശനം നടത്തിയത്.
കഴിഞ്ഞതവണ അംഗീകാരം നഷ്ടപ്പെടാന്‍ ഡെന്റല്‍ കൗ ണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച അധ്യാപകരുടെയും ഉപകരണങ്ങളുടെ അഭാവം, കെട്ടിടത്തിന്റെ അപര്യാപ്തത തുടങ്ങിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഇത്തവണയും പറഞ്ഞിരിക്കുന്നത്.
ഇപ്പോള്‍ ഡിഎംഇയുടെ കീഴിലായ ഡെന്റല്‍ വിദ്യാഭ്യാസത്തിന് മുഴുവന്‍ സമയ ഡയറക്ടറെ നിയമിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും പാലിച്ചില്ല. ഇതിനു പിന്നില്‍ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതഉദേ്യാഗസ്ഥരുടെ തമ്മിലടിയാണെന്നും ആക്ഷേപമുണ്ട്. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജിനു സമീപം 2014ലാണ് ആലപ്പുഴ ഗവണ്‍മെന്റ് ഡെന്റല്‍ കോളജിനു തുടക്കമായത്. പ്രി ന്‍സിപ്പലിന്റെ തസ്തികയ്‌ക്കൊപ്പം ദന്തല്‍ വിഭാഗത്തില്‍ മൂന്ന് പ്രഫസര്‍മാര്‍, ഏഴ് അസോഷ്യേറ്റ് പ്രഫസര്‍മാര്‍, എട്ട് അസിസ്റ്റന്റ് പ്രഫസര്‍മാര്‍ എന്നീ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. മെഡിസിന്‍ വിഭാഗത്തില്‍ രണ്ട് അസോഷ്യേറ്റ് പ്രഫസര്‍മാരുടെയും രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും ഒഴിവുണ്ട്.
എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കാതെ ഈ കെട്ടിടത്തില്‍ ഡെന്റല്‍ കോളജ് ആരംഭിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it