palakkad local

ആലത്തൂര്‍ മേഖലയില്‍ പ്രസിഡന്റ്-വൈസ് പ്രസിഡന്റ് ചര്‍ച്ചകള്‍ സജീവം

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മേഖലയിലെ ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമപ്പഞ്ചായത്തുകളിലേയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. സാധ്യതയുള്ളവരുടെ പേരുകള്‍ പാര്‍ട്ടിതലചര്‍ച്ചകളില്‍ ഉയര്‍ന്ന് തുടങ്ങി. എല്‍ഡിഎഫാണ് മേഖലയിലെ പഞ്ചായത്തുകളില്‍ വന്‍നേട്ടം കൊയ്തത്, പുതുക്കോടും തരൂരും മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്.
ബ്ലോക്ക് പഞ്ചായത്തില്‍ 15ല്‍ 14ഡിവിഷനും എല്‍ഡി എഫിനൊപ്പമാണ്, ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രണ്ട് ഏരിയാകമ്മിറ്റികള്‍ പങ്കിടുകയാണ് പതിവ്, വടക്കഞ്ചേരി, ആലത്തൂര്‍ ഏരിയാ കമ്മിറ്റികള്‍ക്ക് കീഴിലാണ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്, കഴിഞ്ഞതവണ വടക്കഞ്ചേരി ഏരിയാ കമ്മിറ്റിക്കായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആലത്തൂരിനും. സാധാരണ കീഴ് വഴക്കം പാലിക്കുകയാണെങ്കില്‍ ഇക്കുറി ആലത്തൂര്‍ ഏരിയാ കമ്മിറ്റിക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. അങ്ങിനെയാണെങ്കില്‍ പഴമ്പാലക്കോട്ടില്‍ നിന്ന് തിരെഞ്ഞടുക്കപ്പെട്ട ടി വാസുവിനാണ് മുന്‍ഗണന, അഥവാ വടക്കഞ്ചേരി ഏരിയക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുയാണെങ്കില്‍ സി പി എം ജില്ലാ കമ്മിറ്റിഅംഗവും ബ്ലോക്ക് പഞ്ചായത്ത് പതിമൂന്നാം ഡിവിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി കെ ചാമുണ്ണിക്കാണ് പ്രഥമ പരിഗണന.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും രണ്ട് ഭാഗത്ത് നിന്ന് ആളെ പരിഗണിക്കുന്നുണ്ട്. ആലത്തൂരിലാണെങ്കില്‍ തൃപ്പാളൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച അജ്ജലി മേനോനാണ് സാധ്യത. വടക്കഞ്ചേരി മേഖലക്കാണ് ലൈസ് പ്രസിഡന്റ് എങ്കില്‍ കാരപ്പൊറ്റയില്‍ നിന്നും ജയിച്ച കെ സുലോചനക്കാണ് പരിഗണന.ആലത്തൂര്‍ പഞ്ചായത്തില്‍ കാട്ടുശേരിയില്‍ നിന്നുള്ള ടി ജി ഗംഗാധരനെയാണ് പ്രസിഡന്റ് സ്ഥാനത്തേത്ത് പറഞ്ഞ് കേള്‍ക്കുന്നത്. വൈസ് പ്രസിഡന്റായി പറക്കുന്നം വാര്‍ഡില്‍ നിന്നുള്ള കെ രമയ്ക്കാണ്‌സാധ്യത. കാവശേരിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ആറാപ്പുഴ വാര്‍ഡില്‍ നിന്നുള്ള 'ഭാമ വിജയനാണ് പ്രഥമ പരിഗണന. രണ്ടാമതായി വേപ്പിലശേരി വാര്‍ഡില്‍ നിന്നും വിജയിച്ച സംഗീതബൈജുവിനേയും പരിഗണിക്കുന്നുണ്ട്. എരിമയൂരില്‍ കുനിശേരിയില്‍ നിന്നുള്ള എം വസന്തകുമാരിയാവും പ്രസിഡന്റാവുക.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂട്ടാലയില്‍ നിന്നുള്ള കെ വി നാരായണനേയുംവടക്കേത്തറയില്‍ നിന്ന് വിജയിച്ച ഡിവൈഎഫ് ഐ നേതാവ് കൂടിയായ കെ കെ കൃഷ്ണദാസിനെയും പരിഗണിക്കുന്നുണ്ട്.
മേലാര്‍കോട് എം മായന്‍ പ്രസിഡന്റായും വട്ടോമ്പാടത്ത് നിന്നുള്ള ഉഷ ഗോപിനാഥന്‍, കിളിയെല്ലൂരില്‍ നിന്നുള്ള സുധ ഗുരുവായൂരപ്പനേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയുണ്ട്. വടക്കഞ്ചേരിയില്‍ അനിത പോള്‍സണ്‍ പ്രസിഡന്റും പി ഗംഗാധരന്‍ വൈസ് പ്രസിഡന്റാവും.
കിഴക്കഞ്ചേരിയില്‍ കവിത മാധവന്‍, പി എം കലാധരന്‍ എന്നിവര്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ വരും. വണ്ടാഴിയില്‍ സുമാവലി മോണ്‍സ്, കെ കെ മണികണ്ഠന്‍ എന്നിവക്കാണ്‌സാധ്യത.കണ്ണമ്പ്രയില്‍ എം ചെന്താമരാക്ഷന്‍പ്രസിഡന്റാവും. ജോഷി ഗംഗാധരന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. തരൂരില്‍ മനോജ് കുമാറിനേയും എ എ കബീറിനേയും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വൈസ്പ്രസിഡന്റായി ബീനജോസിനെയും പ്രകാശിനി സുന്ദരനെയുമാണ് പരിഗണിക്കുന്നത്.
പുതുക്കോട് പി എം ഇസ്മാഈല്‍ തന്നെ പ്രസിഡന്റാവും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത് വരെ ആരുടെയും പേരുകള്‍ ഉയര്‍ന്ന് വന്നിട്ടില്ല. നെന്മാറ മേഖലയില്‍ നെല്ലിയാമ്പതി പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വനിത സംവരണമായതിനാല്‍ സി പി എമ്മിന്റെ ഒന്നാം വാര്‍ഡില്‍നിന്നും ജയിച്ച ജിന്‍സിനേയും 11ാം വാര്‍ഡില്‍ നിന്ന് ജയിച്ച ശ്രീജയും പരിഗണനയിലുണ്ട്. അയിലൂരില്‍ അഡ്വ കെ സുകുമാരന്‍, പി എം ദേവദാസ് എന്നിവരില്‍ ആരെങ്കിലും പ്രസിഡന്റാവും. രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച സഫിയ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള റജീന എന്നിവര്‍ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തിന് സാധ്യത.
Next Story

RELATED STORIES

Share it