Kerala

ആലങ്കാരിക പദവി വേണ്ട: വിഎസ്

ആലങ്കാരിക  പദവി വേണ്ട:  വിഎസ്
X
vs-at-home

ന്യൂഡല്‍ഹി: സര്‍ക്കാരില്‍ തനിക്ക് ആലങ്കാരിക പദവി വേണ്ടെന്നു മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പദവി സ്വീകരിക്കുമെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഎസ് പ്രതികരിച്ചു.
സര്‍ക്കാരിലെ ആലങ്കാരിക പദവിയില്‍ താല്‍പര്യമില്ല. പാര്‍ട്ടി ഘടകങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. താന്‍ സ്ഥാനമോഹിയാണെന്നു ചിത്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിച്ചതായും വിഎസ് പരാതിപ്പെട്ടു. പോളിറ്റ്ബ്യൂറോയാണ് കാബിനറ്റ് റാങ്കോടു കൂടിയ പദവി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വത്തിനു നല്‍കിയതെന്നും അതിനാല്‍ സ്വീകരിക്കാതിരിക്കരുതെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
സംസ്ഥാനസമിതി, സെക്രട്ടേറിയറ്റ് അംഗത്വമാണ് വിഎസ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കേണ്ടതാണെന്നും ഇതിനായി ഇടപെടല്‍ നടത്താമെന്നും യെച്ചൂരി ഉറപ്പുനല്‍കി. അതേസമയം, വിഎസിന്റെ പദവി സംബന്ധിച്ച കാര്യം സര്‍ക്കാരിന്റെ മുന്നില്‍ വന്നിട്ടില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പൊതുപ്രവര്‍ത്തനത്തില്‍ പ്രായം തടസ്സമല്ല. പ്രവര്‍ത്തിക്കാനുള്ള മനസ്സാണു പ്രധാനമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it