Flash News

ആറ്റം പീസെന്നാല്‍ പെണ്‍കുട്ടി; കെഎസ്‌യു നേതാവിന് സസ്‌പെന്‍ഷന്‍,മാഗസിന്‍ പിന്‍വലിച്ചു

ആറ്റം പീസെന്നാല്‍ പെണ്‍കുട്ടി; കെഎസ്‌യു നേതാവിന് സസ്‌പെന്‍ഷന്‍,മാഗസിന്‍ പിന്‍വലിച്ചു
X
season magazine കൊല്ലം :  സ്ത്രീവിരുധ പരാമര്‍ശങ്ങളുള്‍പ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് കോളജ് മാഗസിന്‍ പിന്‍വലിച്ചു.സ്റ്റുഡന്റ് എഡിറ്റര്‍ കെ.എസ്.യു പ്രവര്‍ത്തകനായ ബിബിന്‍ ബോബച്ചനെ സസ്‌പെന്‍ഡ് ചെയ്തു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ ഈ വര്‍ഷത്തെ മാഗസിനായ 'സീസണ്‍സ്' ലാണ് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുള്ളത്. മാഗസിന്‍ പ്രസിദ്ദീകരിച്ച ക്യാമ്പസ് നിഘണ്ടുവില്‍ പെണ്‍കുട്ടി എന്ന വാക്കിനര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത് ആറ്റം പീസ്,മൊതല്, തുടങ്ങിയ വാക്കുകളിലാണെങ്കില്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളെ മറ്റ് അശ്ലീല പദങ്ങള്‍ കൊണ്ടാണ് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്.

ക്യാമ്പസുകള്‍ പല പദങ്ങളും മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും ക്യാമ്പസുകളില്‍ ഉപയോഗിച്ചുവരുന്ന സവിശേഷ പദാവലിയെ ആണ് ക്യാമ്പസ് നിഘണ്ടു എന്നത് കൊണ്ടുദ്ദേശിക്കുന്നതെന്നും മാഗസിന്‍ പറയുന്നു.

സെപ്തംബര്‍ 20ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തത് സാഹിത്യകാരന്‍ ബിന്യാമിനാണ്.  കോളജിന്റെ പ്രിന്‍സിപ്പാളാണ് മാഗസിന്റെ ചീഫ് എഡിറ്റര്‍. വിഷയം വിവാദമായതോടെ മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.അതേസമയം അധ്യാപകരും പ്രിന്‍സിപ്പാളും ഉള്‍പ്പെടുന്ന എഡിറ്റോറിയല്‍ ടീമായിരിക്കെ കുറ്റം മുഴുവന്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ ചാര്‍ത്തുകയാണെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it