ആറിടങ്ങളില്‍ സ്വതന്ത്രരുമായി കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: 50 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള സീറോ മലബാര്‍ സമുദായത്തെ നിരാശയിലാഴ്ത്തിക്കൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ഇടതു-വലത് മുന്നണികള്‍ പുറത്തിറക്കിയിരിക്കുന്നതെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. ക്രൈസ്തവ മതനേതൃത്വത്തെ അധിക്ഷേപിക്കുന്നവരെ കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും കലൂര്‍ റിന്യുവല്‍ സെന്ററില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, പറവൂര്‍, എറണാകുളം, ആലുവ, അങ്കമാലി മണ്ഡലങ്ങളില്‍ സ്വതന്ത്രന്‍മാരെ നിര്‍ത്തി തിരഞ്ഞെടുപ്പ് രംഗത്ത് ബലപരീക്ഷണം നടത്താനും നേതൃയോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി.
കത്തോലിക്കാ കോണ്‍ഗ്രസ് എറണാകുളം അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യന്‍ വടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജ. സെക്രട്ടറി ഫ്രാന്‍സിസ് മൂലന്‍ ആമുഖപ്രസംഗവും സംസ്ഥാന പ്രസിഡന്റ് വി വി അഗസ്റ്റിന്‍ വിഷയാവതരണവും നടത്തി.
Next Story

RELATED STORIES

Share it