wayanad local

ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പീഡനം; ബന്ധുവായ യുവാവ് അറസ്റ്റില്‍

മാനന്തവാടി: ആറാം ക്ലാസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍.
മാനന്തവാടി പഞ്ചാരക്കൊല്ലി വെള്ളാറക്കൊല്ലി കോളനിയിലെ ബാബു(36)വിനെയാണ് പോലിസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥി ചൈല്‍ഡ് ലൈന്‍ കൗണ്‍സിലറോടാണ് ഇതുസംബന്ധിച്ച് പരാതിപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പ്രതി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ പോലിസിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് എസ്‌ഐ വലിയാറ്റൂര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ നന്ദകുമാര്‍, ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ പിടികൂടിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it