kannur local

ആറളം ഫാമില്‍ വീണ്ടും കൈയേറ്റം; 20 ഏക്കര്‍ സ്ഥലം കൈയേറി കൊടിനാട്ടി

ഇരിട്ടി: ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ വീണ്ടും കൈയേറ്റം. ആദിവാസി ക്ഷേമസമിതിയുടെനേതൃത്വത്തില്‍ പുനരധിവാസി മേഖലയിലെ 20 ഏക്കര്‍ ഭൂമി കൈയേറി കൊടി നാട്ടി അവകാശം സ്ഥാപിച്ചു. 32 മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഫാമിന് പുറത്ത് ഭൂമി ലഭിച്ചപ്പോള്‍ ഒഴിവുവന്ന ബ്ലോക്ക് 13ലെ ഭൂമിയിലാണ് കൈയേറ്റം നടന്നത്.
മുസ്‌ലിം കുടുംബങ്ങളെ പുനരധിവാസ മേഖലയില്‍ നിന്നും ഒഴിപ്പിക്കണമെന്ന് ആദിവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഒരുവര്‍ഷം മുന്‍പ് മേഖലയിലെ 100ഏക്കറോളം സ്ഥലം വിവിധ ആദിവാസി സംഘടനകള്‍ കൈയേറി അവകാശം സ്ഥാപിച്ചിരുന്നു. ഇവരെ ഇതുവരെ ഒഴിപ്പിച്ചിരുന്നില്ല.
ഇതാണ് പുതിയ കൈയേറ്റങ്ങള്‍ക്ക് കാരണമായത്. ജില്ലയില്‍ ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമി ലഭിച്ചെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പുതിയ കൈയേറ്റങ്ങള്‍ ജില്ലാ ഭരണകൂടത്തിന് തലവേദനയുണ്ടാക്കുകയാണ്. ആദിവാസി ക്ഷേമസമിതിയുടെ കൈയേറ്റത്തിന് കെ മേഹനന്‍, കൃഷ്ണന്‍ കോട്ടി, കെ എ ജോസ്, കെ ബി ഉത്തമന്‍, കെ സി കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it