kannur local

ആറളം ഫാമിലെ ആദിവാസി കുട്ടികളില്‍ പകര്‍ച്ചവ്യാധി പടരുന്നു

ഇരിട്ടി: ആറളം ഫാമിലെ ആദിവാസി കുട്ടികള്‍ക്കിടയില്‍ പകര്‍ച്ച വ്യാധി പടരുന്നു. ഫാം 13ാം ബ്ലോക്കില്‍ താമസിക്കുന്ന ആറുമാസം മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ഥികളിലാണ് ചൊറി രോഗം പടരുന്നത്. കനത്ത ചൂടും കോളനിയിലെ കുടിവെള്ള ക്ഷാമവും ശുചിത്വമില്ലായ്മയുമാണ് രോഗം പടരാന്‍ കാരണം.
അസഹനീയമായ വേദനയാണ് അനുഭവപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഫാമിനകത്തെ കുടിലുകളില്‍ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. ആരോഗ്യ വകുപ്പ് അധികൃതരോ ആറളം ഫാം പുനരധിവാസ മിഷന്‍ അധികൃതരോ കുടിലുകളില്‍ തിരിഞ്ഞുനോക്കുന്നില്ല. ഫണ്ടില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് പുനരധിവാസ മിഷന്‍ അധികൃതര്‍ ചെയ്യുന്നതെന്നാണ് ആദിവാസികളുടെ പരാതി.
Next Story

RELATED STORIES

Share it