Kerala

ആറളം ഫാം തൊഴിലാളികളുടെ സമരം ഇന്നു മുതല്‍

ആറളം  ഫാം തൊഴിലാളികളുടെ സമരം ഇന്നു മുതല്‍
X


aralam-wild-life-santuary-Iritty-Kannur-Kerala

കണ്ണൂര്‍: സംസ്ഥാനത്തെ മറ്റു ഫാമുകളിലെ ശബള നിരക്ക് ആറളത്തും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാമിലെ തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലാണ് സമരം. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യവും തൊഴിലാളികള്‍ ഉന്നയിക്കും. 500 ഓളം തൊഴിലാളികളാണ് സമരത്തിനിറങ്ങുക. തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം.ഇനി ചര്‍ച്ചയ്ക്കില്ലെന്ന് തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. സമരത്തിന് ആദിവാസി ഗോത്രസഭയുടെ പിന്തുണയുണ്ട്.
-എഫ്.ആര്‍



Next Story

RELATED STORIES

Share it