kannur local

ആറളം പുനരധിവാസ മേഖലയില്‍ വന്‍തീപ്പിടിത്തം; കശുമാവിന്‍തോട്ടം കത്തിനശിച്ചു

ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസ മേഖലയില്‍ വന്‍ തീപ്പിടിത്തം. പത്തേക്കര്‍ കശുമാവ് അടക്കമുള്ള കാര്‍ഷിക വിളകള്‍ കത്തി നശിച്ചു. ഫാമിലെ പതിമൂന്നാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ അഗ്‌നിബാധ ഉണ്ടായത്.
ആദിവാസികള്‍ക്ക് പതിച്ചു കൊടുത്ത സ്ഥലമാണെങ്കിലും ഇതില്‍ വീടുകളും ആള്‍ താമസവും കുറവാണ്. നിരന്തരം കാട്ടാന അടക്കമുള്ള വന്യമൃഗ ശല്യം അനുഭവപ്പെടുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തീ പടര്‍ന്നതെങ്കിലും ആദിവാസികളോ വനം വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്തെത്താതിരുന്നതും തീകെടുത്താന്‍ ശ്രമിക്കാത്തതും വിവാദമായി. സ്ഥലത്തെത്തിയ ആറളം പോലിസാണ് ഇരിട്ടി അഗ്‌നിശമനസേനയെ ഇന്നലെ ഉച്ചയോടെ വിവരമറിയിച്ചത്. എന്നാല്‍ അഗ്‌നിശമനസേനാ വാഹനത്തിനു എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ പോലിസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ട് പച്ചില കമ്പുകളും മറ്റുമുപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
നൂറു കണക്കിന് കശുമാവുകളും കുരുമുളക് ചെടികളും മറ്റും തീയില്‍ കത്തി നശിച്ചു. തീകെടുത്താന്‍ ആദിവാസികളും വനം വകുപ്പ് അധികൃതരും എത്താഞ്ഞതു വന്യമൃഗശല്യം കാരണം ആദിവാസികള്‍ കരുതിക്കൂട്ടി തീയിട്ടതാണോ എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it