Flash News

ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കും:വി എസ് സുനില്‍കുമാര്‍

ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കും:വി എസ് സുനില്‍കുമാര്‍
X
methran-kayal

[related]തൃശൂര്‍: വിവാദമായ മെത്രാന്‍ കായലിലും ആറന്മുള വിമാനത്താള ഭൂമിയിലും കൃഷിയിറക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കൃഷിവകുപ്പ് സെക്രട്ടറിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ കൃഷിവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. ഈ മാസം 17 ന് മുന്‍പ് പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വിവാദമായ ഈ രണ്ട് പ്രദേശങ്ങളും കൃഷി ഭൂമി തന്നെയാണെന്ന നിലപാടായിരുന്നു എല്‍ഡിഎഫിന്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it