Flash News

ആര്‍ ശങ്കറിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

കൊല്ലം :  കൊല്ലം എസ്എന്‍ കോളേജ് അങ്കണത്തില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പൂര്‍ണകായ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്തു. എസ്എന്‍ഡിപി യോഗം വെള്ളാപ്പള്ളി നടേശന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകള്‍. തുഷാര്‍ വെള്ളാപ്പള്ളിയാണ് ചടങ്ങിന് സ്വാഗതപ്രസംഗകനായത്. ഇപ്പോഴും ജനഹൃദയങ്ങളില്‍  ജീവിക്കുന്നു ആര്‍ ശങ്കര്‍ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ആര്‍ ശങ്കറിന്റെ കുടുംബം ചടങ്ങില്‍ സഹകരിച്ചില്ല.  പി കെ ഗുരുദാസന്‍ എംഎല്‍എ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി എന്നിവരും കൊല്ലം മേയര്‍ അഡ്വ. വി രാജേന്ദ്രബാബുവും ചടങ്ങില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയ്ക്ക് 3:05ന് കൊല്ലത്തെത്തിയ   പ്രധാനമന്ത്രിയെ ആശ്രാമം മൈതാനത്തെ ഹെലിപാഡില്‍ മേയര്‍ വി.രാജേന്ദ്രബാബുവും കളക്ടര്‍ എ.ഷൈനാമോളും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രതിമാനിര്‍മാണ കമ്മിറ്റിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ എസ്.സുവര്‍ണകുമാര്‍ മോഡിക്ക്് ബൊക്കെ കൈമാറി. ജില്ലാ പ്രസിഡന്റ് എം.സുനിലിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. നേതാക്കളും സ്ഥലത്തെത്തിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറിലാണ് ആശ്രാമം മൈതാനത്തുനിന്ന് എസ്.എന്‍.കോളേജിലെ ഉദ്ഘാടനവേദിയിലേക്ക്്് പ്രധാനമന്ത്രി എത്തിയത്.
Next Story

RELATED STORIES

Share it