Flash News

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനം; മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസോ? നടപ്പായത് ബി.ജെ.പി അജന്‍ണ്ട

കൊച്ചി: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ കരങ്ങള്‍.മുഖ്യമന്ത്രിയെ തന്ത്ര പൂര്‍വ്വം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ബി.ജെ.പി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഒഴിവാക്കിയതെന്നാണ് എസ്.എന്‍ ട്രസ്റ്റിന്റെ വിശദീകരണം.

ചടങ്ങില്‍ വെള്ളാപ്പള്ളിയാണ് അധ്യക്ഷന്‍. ആദ്യം മുഖ്യമന്ത്രിയായിരുന്നു അധ്യക്ഷന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന സംഘപരിവാരത്തിന്റെ തീരുമാനമാണ് ഇതോടെ വിജയിച്ചത്.

അതിനിടെ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ കൊണ്ടുവരുന്നത് എസ് എന്‍ ട്രസ്റ്റാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങ് സര്‍ക്കാരിന്റെ ചടങ്ങല്ല. പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് ഒരു കൊല്ലം മുമ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ തീരുമാനമെടുത്തില്ല. മോഡിയെ കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും നടേശന്‍ പറഞ്ഞു.

അതിനിടെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ പ്രധാനമന്ത്രിക്ക് 15 മിനിറ്റായിരുന്നു പ്രസംഗിക്കാന്‍ സമയം അനുവദിച്ചത്. ഇത് അരമണിക്കൂറായി നീട്ടിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍,വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവരാണ് വേദിയിലെ പ്രമുഖര്‍.
Next Story

RELATED STORIES

Share it